തിരുവനന്തപുരം: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ കഥാകുലപതി പുരസ്കാരത്തിന് കഥാകൃത്ത് ടി.പത്മനാഭൻ അർഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം സെപ്തംബർ 20ന് ബഹ്‌റൈൻ സമാജം ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് നൽകും. പുരസ്കാര നിർണയ സമിതി അദ്ധ്യക്ഷൻ ഡോ.കെ.എസ്.രവികുമാർ,സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള,വർഗീസ് ജോർജ്,ഹരികൃഷ്ണൻ ബി.നായർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.