നെയ്യാറ്റിൻകര : തത്തിയൂർ ചട്ടമ്പിസ്വാമി സ്മാരക എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ പൊതു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കരയോഗത്തിലെ കുട്ടികളെ അനുമോദിച്ചു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ ചെയർമാൻ അഡ്വ.എ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു.കരയോഗ പ്രസിഡന്റ് എം, അപ്പുക്കുട്ടൻ നായർ അദ്ധ്യക്ഷതവഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി പി. എം. പ്രകാശ്കുമാർ, കരയോഗം സെക്രട്ടറി ജയകുമാർ, സുരേഷ് കുമാർ , ഷിബു.ആർ, കെ.ശ്രീകുമാരൻ നായർ, സുരേന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.