pallikal-chc

പള്ളിക്കൽ: തുടർച്ചയായ രണ്ടാംവർഷവും സംസ്ഥാന പുരസ്കാരം നേടി പള്ളിക്കൽ സാമൂഹിക ആരോ​ഗ്യകേന്ദ്രം. സംസ്ഥാന കായകല്പ് അവാർഡിന്റെ ഭാ​ഗമായി സംസ്ഥാനതലത്തിൽ 96.67ശതമാനം മാർക്ക് നേടി ഏറ്റവുംമികച്ച സംസ്ഥാനത്തെ സ‌ബ്‌ജില്ലാതല(താലൂക്ക് ആശുപത്രികൾ, സാമൂഹിക ആരോ​ഗ്യകേന്ദ്രങ്ങൾ)എക്കോ ഫ്രണ്ട് ലി ആശുപത്രിയായാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അ‍ഞ്ചുലക്ഷം രൂപയാണ് ആശുപത്രിക്ക് അവാർഡ് തുകയായി ലഭിക്കുന്നത്. ഇതോടൊപ്പം സംസ്ഥാന കായകല്പ് അവാർഡിൽ 84.31 ശതമാനം മാർക്ക് നേടി മികച്ച സാമൂഹിക ആരോ​ഗ്യകേന്ദ്രത്തിനുള്ള ഒരു ലക്ഷംരൂപയുടെ കമന്റേഷൻ പുരസ്കാരവും ഈ ആശുപത്രിക്ക് തന്നെ. കഴിഞ്ഞവർഷവും കായകല്പ് പുരസ്കാരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും പള്ളിക്കൽ സാമൂഹിക ആരോ​ഗ്യകേന്ദ്രത്തെ തേടിയെത്തിയുരുന്നു. 2023 - 24 സാമ്പത്തികവർഷം സർക്കാർ ആരോ​ഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരിത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള അവാർഡുകൾ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രാഥമിക ആരോ​ഗ്യകേന്ദ്രത്തിൽ നിന്ന് ഉയർന്നാണ് ഈ ആശുപത്രി പുരസ്കാരങ്ങൾ കരസ്ഥമാക്കുന്നത്.

ചിത്രം:പള്ളിക്കൽ സാമൂഹിക ആരോ​ഗ്യകേന്ദ്രം