തിരുവനന്തപുരം: കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ 33ാമത് പൂർവവിദ്യാർത്ഥി സംഗമം പി.എം.ജി ജംഗ്ഷനിലുള്ള ഹോട്ടൽ പ്രശാന്തിൽ വ്യാഴാഴ്ച വൈകിട്ട് 6ന് ആദ്യബാച്ച് വിദ്യാർത്ഥിയും കോളേജ് മുൻ പ്രിൻസിപ്പലുമായ പ്രൊഫ. എൻ.ഹരിഹര സുബ്രഹ്മണി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ആർ.രാമവർമ്മ അദ്ധ്യക്ഷനാവും. എൻജിനിയറിംഗ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ.ആർ.രാജനെ ചടങ്ങിൽ ആദരിക്കും. 80 വയസ് പൂർത്തിയായ എൻജിനിയറിംഗ് പാസായവരെയും ഗോൾഡൻ ജൂബിലി കഴിഞ്ഞവരെയും ചടങ്ങിൽ ആദരിക്കും. മുൻ പ്രിൻസിപ്പൽ പി.ഒ.ജെ.ലബ്ബ, വി.വിമൽപ്രകാശ്, എസ്. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുക്കും. വിവരങ്ങൾക്ക് 9495155869.