ആറ്റിങ്ങൽ: 1925 ൽ ഒരു പ്രൈമറി വിദ്യാലയമായി ആരംഭിച്ച അവനവഞ്ചേരി ഗവ:ഹൈസ്‌കൂൾ നൂറു വർഷം പൂർത്തിയാക്കുകയാണ്. ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികളെകുറിച്ച് ആലോചിക്കുന്നതിനായി സ്കൂളിൽ സ്വാഗതസംഘ രൂപീകരണ യോഗം സംഘടിപ്പിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൻ അഡ്വ. എസ്. കുമാരി യോഗം ഉദ്ഘാടനം ചെയ്തു.സ്കൂൾ പി.ടി.എ പ്രസിഡന്റ് ജി.ആർ.ജിബി അദ്ധ്യക്ഷത വഹിച്ചു.നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ അവനവഞ്ചേരി രാജു,എസ്.ഗിരിജ,ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ആർ.പി.നന്ദുരാജ്,നഗരസഭ കൗൺസിലർ കെ.ജെ.രവികുമാർ,സ്കൂൾ എസ്.എം.സി ചെയർമാൻ ആർ.ചിത്രകുമാർ,സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ.നിമി,സ്റ്റാഫ് സെക്രട്ടറി ആർ.എസ്. ലിജിൻ എന്നിവർ സംസാരിച്ചു. അഡ്വ. അടൂർ പ്രകാശ് എം.പി,എം.എൽ.എമാരായ ഒ.എസ്.അംബിക,വി.ശശി എന്നിവർ രക്ഷാധികാരികളായ 500 പേരടങ്ങുന്ന സ്വാഗതസംഘത്തിന് രൂപം നൽകി.