കോവളം : കെ.എസ്.ആർ.ടി.സി പാപ്പനംകോട് ഡിപ്പോയിൽ നിന്നും മുട്ടയ്ക്കാട് ആയുർവേദ ആശുപത്രിയെ ബന്ധിപ്പിച്ച് വിഴിഞ്ഞത്തേക്കും തിരിച്ച് കിഴക്കേകോട്ടയിലേക്കും ആരംഭിച്ച ബസ് സർവീസിന്റെ ആദ്യ യാത്രയുടെ ഉദ്ഘാടനം വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ നിർവഹിച്ചു.ആയുർവേദ ആശുപത്രി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പൂജപ്പുര രാധാകൃഷ്ണൻ,വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ജി. സുരേന്ദ്രൻ,ജില്ലാ പഞ്ചായത്ത് അംഗം ഭഗത്റൂ ഫസ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ് സാജൻ,ഗ്രാമപഞ്ചായത്ത് അംഗം അഷ്ടപാലൻ,ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. അജിത അതിയടത്ത്, ഡോ. വിജയകുമാർ,വിജയൻ നായർ,ജിജി കൈതറത്തല ,പാലപ്പൂര് സുരേഷ്,കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.