ukl

ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളിൽ സമ്പാദ്യശീലവും സംരംഭകത്വ ശീലവും വളർത്തിയെടുക്കുന്നതിന് ഗ്രീൻ ഇവന്റ് മാനേജ്മെന്റ് പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത നിർവഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒസ്സൻകുഞ്ഞ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.എസ്.ലത,പഞ്ചായത്ത്‌ സെക്രട്ടറി ടി.സന്തോഷ് കുമാർ,അസിസ്റ്റന്റ് സെക്രട്ടറി എസ്.സനൽകുമാർ,ഹെൽത്ത് ഇൻസ്പെക്ടർ,നസീറബീവി,ഹരിതകർമ്മസേന കൺസോഷ്യം പ്രസിഡന്റ് ദീപ,സെക്രട്ടറി രഞ്ജിത തുടങ്ങിയവർ പങ്കെടുത്തു.