നിലമാംമൂട്: തൃപ്പല്ലൂർ തത്തിയൂർ സെന്റ് മേരീസ് ദേവാലയത്തിലെ പരിശുദ്ധ മാതാവിന്റെ സ്വർഗ്ഗാരോഹിത ഇടവക തിരുനാളിന് ഇടവക വികാരി ഫാ.ജോൺ പോൾ കുരിശിങ്കൽ കൊടിയേറ്റിയതോടുകൂടി തുടക്കമായി. പെരുങ്കടവിള ഫെറോന വികാരി ഡോ.സിറിൾ ബി. ഹാരീസിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഫാ.ജേക്കബ് കുര്യൻ വചന പ്രഘോഷണം നടത്തി. വ്യാഴാഴ്ചവരെ വൈകിട്ട് 4ന് ബൈബിൾ പാരായണം, ജപമാല, നെവോന, 6ന് സമൂഹ ദിവ്യബലി, വൈകിട്ട് 7 മുതൽ ജീവിത നവീകരണ ധ്യാനം,വ്യാഴാഴ്ച വൈകിട്ട് 6ന് ഫാ: ജോൺ പോൾ കുരിശിങ്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലി ഫാ: ജോസഫ് അഗസ്റ്റിൻ വചന സന്ദേശം നൽകും. തുടർന്ന് പിണക്കോട് കുരിശടിമുതൽ മേച്ചേരി സ്കൂൾ വരെ തിരുസ്വരൂപ പ്രദക്ഷിണം.