നാഗർകോവിൽ: നിറപുത്തരി പ്രമാണിച്ച് കന്യാകുമാരിയിലെ ക്ഷേത്രങ്ങളിൽ ഭക്ത ജനത്തിരക്ക്. കന്യാകുമാരി ഭഗവതി ക്ഷേത്രം, നാഗർകോവിൽ നാഗരാജ ക്ഷേത്രം, മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രം, വേളിമല കുമാര കോവിൽ ഉൾപ്പടെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം നിറപുത്തിരി പൂജ നടത്തി പ്രസാദമായി നെൽക്കതിരുകൾ നൽകി.