ആര്യനാട്:വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് എ.ഐ.വൈ.എഫ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ നിർമ്മാണത്തിന്റെ ഭാഗമായി പാങ്ങോട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചലഞ്ചുകൾ സംഘടിപ്പിക്കുന്നതിന് തുടക്കം കുറിച്ചു. ജില്ലാ പ്രസിഡന്റ് കണ്ണൻ.എസ്.ലാൽ വിദ്യാർത്ഥിയായ അനുബിന്റെ പഴയ സൈക്കിൾ ഏറ്റുവാങ്ങി തുടക്കം കുറിച്ചു.യൂണിറ്റ് സെക്രട്ടറി അക്ഷയ്,പ്രസിഡന്റ് ആദർശ്,മേഖല വൈസ് പ്രസിഡന്റ് ശ്രീകുമാർ,സുമേഷ് ബാബു,സജു,സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി വിശ്വനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി.