തിരുവനന്തപുരം: മുൻ മന്ത്രി കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ കേരള പ്രവാസി ലീഗ് അനുശോചിച്ചു. ചാക്ക കെ.പി ഭവനിൽ നടന്ന അനുശോചന യോഗത്തിൽ പ്രവാസി ലീഗ് ജില്ലാപ്രസിഡന്റ് നെല്ലനാട് ഷാജഹാൻ,​ ജില്ലാ ജനറൽ സെക്രട്ടറി കലാപ്രേമി മാഹിൻ,​ ഭാരവാഹികളായ ആലങ്കോട് ഹസൻ, ആമച്ചൽ ഷാജഹാൻ, ബീമാപ്പള്ളി സമദുല്ല ഹാജി, അബ്ദുൽ അസീസ് മുസ്ലിയാർ, ശറഫുദ്ധീൻ പൂവച്ചൽ, നഗരൂർ സൈഫുദ്ധീൻ, ബദറുദ്ധീൻ പൂവർ, അബ്ദുൽ ഖാദി അല്ലാമ, കാരോട് ബാദുഷ,​ പെരുന്താന്നി വാർഡ് കൺവീനർ പുത്തൻപാലം നസീർ,​ വനിതാലീഗ് കൺവീനർ ആതിര രതീഷ് എന്നിവർ സംസാരിച്ചു.