തിരുവനന്തപുരം: ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ വയനാട്ടിൽ പഴുതടച്ചുള്ള പ്രതിരോധ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ കൈക്കൊള്ളണമെന്ന് സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബു സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. ഇതിന് നിയമം തടസമെങ്കിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ കേന്ദ്രം സന്നദ്ധമാകണമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യലിസ്റ്റ് പാർട്ടി തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡന്റ് കെ.എസ്.സജിത് അദ്ധ്യക്ഷനായി. അഡ്വ.എസ്.രാജശേഖരൻ, പന്തളം രാജേന്ദ്രൻ,പ്രൊഫ.ജി.വർഗീസ്,ഡോ.കുമാരസ്വാമി,അഡ്വ.ജിജ ജെയിംസ്,അജയ് കുമാർ എന്നിവർ സംസാരിച്ചു.