നെടുമങ്ങാട് : നെടുമങ്ങാട് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എന്റെ കൗമുദി പദ്ധതി ഇന്ന് രാവിലെ 10 ന് നെടുമങ്ങാട് വിശ്വ ഹോമിയോസ് ഡയറക്ടറും മദർ തെരേസ ഇന്റർനാഷണൽ ചാരിറ്റി അവാർഡ് ജേതാവുമായ ഡോ. വിമൽ കുമാർ ഉദ്ഘാടനം ചെയ്യും. തണൽ റവന്യൂ ടവർ കൂട്ടായ്മയും വിശ്വ ഹോമിയോ ആശുപത്രിയുമാണ് സ്കൂളിൽ കേരള കൗമുദി സംഭാവന ചെയ്തിട്ടുള്ളത്. പി.ടി.എ പ്രസിഡന്റ് പി.വി. രജി അദ്ധ്യക്ഷത വഹിക്കും.തണൽ റവന്യൂ ടവർ കൂട്ടായ്മ സ്ഥാപകൻ സുൽഫി ഷഹീദ്, പ്രസിഡന്റ് മായ വി.എസ്.നായർ, സെക്രട്ടറി രാജാറാം,ട്രഷറർ സമീഷ് മോഹൻ, ക്യാപ്റ്റൻസ് അക്കാഡമി ഡയറക്ടർ റിട്ട.സുബേദാർ മേജർ ഹരികുമാർ, കേരള കൗമുദി അസിസ്റ്റന്റ് മാനേജർ കാച്ചാണി പ്രദീപ്, പ്രിൻസിപ്പൽ നിതാ നായർ, ഹെഡ്മിസ്ട്രസ് രമണി മുരളി, സ്റ്റാഫ് സെക്രട്ടറി സജയകുമാർ എന്നിവർ പങ്കെടുക്കും.