വിഴിഞ്ഞം: അദാനി വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി അദാനി ഫൗണ്ടേഷനു കീഴിൽ വിഴിഞ്ഞത്ത് പ്രവർത്തിക്കുന്ന അദാനി സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ അന്താരാഷ്ട്ര യുവജന ദിനം ആഘോഷിച്ചു. സുസ്ഥിര വികസനത്തിനായുള്ള യുവജന ഡിജിറ്റൽ പാതകൾ എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലുള്ള പരിപാടിയിൽ അദാനി വിഴിഞ്ഞം സി.എസ്.ആർ പ്രോഗ്രാം മാനേജർ സെബാസ്റ്റ്യൻ ബ്രിട്ടോ മുഖ്യാതിഥിയായി. വിവിധ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന കുട്ടികൾ തയ്യാറാക്കിയ കൈയെഴുത്തുപ്രതി പ്രകാശനം ചെയ്തു. ട്രെയിനർമാരായ കവിത,മിനിജോസ്, ഷീജ,നീതു,അനിൽകുമാർ,വിപിൻ പ്ലേസ്മെന്റ്മാനേജർ ശ്രീജിത്ത്‌, സെന്റർ ഹെഡ് അനുരാഗ് എന്നിവർ പ്രസംഗിച്ചു.