നെടുമങ്ങാട് : പൂവത്തൂർ പട്ടാളംമുക്ക് നിധി ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്,വട്ടപ്പാറ പി.എം.എസ് ദന്തൽ കോളേജുമായി ചേർന്ന് ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.വാർഡ് കൗൺസിലർ ലേഖ വിക്രമൻ ഉദ്ഘാടനം ചെയ്തു.നിധി ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് പ്രസിഡന്റ് രമേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ സുജിത്ത് സ്വാഗതം പറഞ്ഞു.ക്ലബ് അംഗങ്ങൾ പങ്കെടുത്തു.