p

തിരുവനന്തപുരം: വനം വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ, യൂണിവേഴ്സിറ്റികളിൽ അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്കൽ), മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ ജൂനിയർ കെമിസ്റ്റ്, മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് (പാത്തോളജി), ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (സിവിൽ)/ഓവർസിയർ ഗ്രേഡ് 2 (സിവിൽ), മ്യൂസിയം മൃഗശാല വകുപ്പിൽ മേസൺ,വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന) തുടങ്ങി സംസ്ഥാന, ജില്ലാ തല, എൻ.സി.എ , സ്‌പെഷ്യൽ റിക്രൂട്മെന്റ് വിഭാഗങ്ങളിലായി 27 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.


റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കും

കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ പെയിന്റർ (കാറ്റഗറി നമ്പർ 597/2022) തസ്‌തികയിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ (ഫാർമസി) (കാറ്റഗറി നമ്പർ 415/2023), ആലപ്പുഴ ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫീൽഡ് വർക്കർ - എൻ.സി.എ.- എസ്.സി.സി.സി. (കാറ്റഗറി നമ്പർ 333/2023), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡിൽ ഫാം വർക്കർ (പാർട്ട് 1, 2) (ജനറൽ കാറ്റഗറി, മത്സ്യതൊഴിലാളികൾ/മത്സ്യതൊഴിലാളികളുടെ ആശ്രിതർ) (കാറ്റഗറി നമ്പർ 55/2022, 56/2022) തസ്തികയിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.

ഓ​ൺ​ലൈ​ൻ​ ​വാ​ർ​ത്ത​ക​ളി​ലെ
ഫാ​ക്ട് ​ചെ​ക്കിം​ഗ് ​അ​ഞ്ചി​ലും​ ​ഏ​ഴി​ലും​ ​പ​ഠി​ക്കാം

സ്വ​ന്തം​ ​ലേ​ഖിക

□​ ​വ്യാ​ജ​ ​വാ​ർ​ത്ത​ക​ൾ​ ​ക​ണ്ടെ​ത്ത​ൽ​ ​സ്കൂ​ൾ​ ​പാ​ഠ്യ​വി​ഷ​യം
...................................

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ഓ​ൺ​ലൈ​ൻ​ ​വ​ഴി​ ​പ്ര​ച​രി​ക്കു​ന്ന​ ​വ്യാ​ജ​ ​വാ​ർ​ത്ത​ക​ൾ​ ​തി​രി​ച്ച​റി​യാ​ൻ​ ​സ്കൂ​ൾ​കു​ട്ടി​ക​ളെ​ ​പ്രാ​പ്ത​മാ​ക്കു​ന്ന​ ​ഉ​ള്ള​ട​ക്ക​വു​മാ​യി​ ​അ​ഞ്ച്,​​​ ​ഏ​ഴ് ​ക്ളാ​സ് ​പാ​ഠ​പു​സ്ത​ക​ങ്ങ​ൾ.
ഓ​ൺ​ലൈ​ൻ​ ​വ​ഴി​ ​പ്ര​ച​രി​ക്കു​ന്ന​ ​വ്യാ​ജ​വാ​ർ​ത്ത​ക​ൾ​ ​തി​രി​ച്ച​റി​യാ​നും​ ​'​ഫാ​ക്ട് ​ചെ​ക്കി​ങ്ങി​നും​'​ ​കു​ട്ടി​ക​ളെ​ ​പ​ര്യാ​പ്ത​മാ​ക്കു​ക​യാ​ണ് ​ല​ക്ഷ്യം.
അ​ഞ്ചാം​ ​ക്ലാ​സി​ലെ​ ​'​ഇ​ന്റ​ർ​നെ​റ്റി​ൽ​ ​തി​ര​യു​മ്പോ​ൾ​'​ ​എ​ന്ന​ ​അ​ദ്ധ്യാ​യ​ത്തി​ന്റെ​ ​ഉ​ള്ള​ട​ക്കം​ ​വ്യാ​ജ​വാ​ർ​ത്ത​ക​ൾ​ ​തി​രി​ച്ച​റി​യ​ലും​ ​ആ​ധി​കാ​രി​ക​ത​ ​ഉ​റ​പ്പാ​ക്ക​ലും​ ​മാ​ത്ര​മ​ല്ല​ ​സ്‌​ക്രീ​ൻ​ ​സ​മ​യം​ ​നി​യ​ന്ത്രി​ക്കാ​നു​മു​ള്ള​ ​വി​വ​ര​ങ്ങ​ളു​മ​ട​ങ്ങി​യ​താ​ണ്.​ ​ഏ​ഴാം​ക്ലാ​സി​ലെ​ ​'​തെ​ര​യാം,​ ​ക​ണ്ടെ​ത്താം​'​ ​എ​ന്ന​ ​അ​ദ്ധ്യാ​യ​ത്തി​ൽ,​ ​തെ​റ്റാ​യ​ ​വി​വ​ര​ങ്ങ​ൾ​ ​പ്ര​ച​രി​പ്പി​ക്കു​ന്ന​തും​ ​പ​ങ്കു​വ​യ്ക്കു​ന്ന​തും​ ​കു​റ്റ​ക​ര​മാ​ണെ​ന്നും​ ​വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്.​ ​ല​ഭി​ക്കു​ന്ന​ ​വി​വ​ര​ങ്ങ​ൾ​ ​മ​റ്റു​ള്ള​വ​ർ​ക്ക് ​പ​ങ്കു​വ​യ്ക്കു​ന്ന​തി​നു​ ​മു​മ്പ് ​ശ്ര​ദ്ധി​ക്കേ​ണ്ട​ ​കാ​ര്യ​ങ്ങ​ളും​ ,​ഇ​ത്ത​രം​ ​വി​വ​ര​ങ്ങ​ൾ​ ​ന​ൽ​കു​ന്ന​വ​രെ​ ​ഭ​വി​ഷ്യ​ത്ത് ​ബോ​ദ്ധ്യ​പ്പെ​ടു​ത്തേ​ണ്ട​തി​നെ​ക്കു​റി​ച്ചും,​ ​ഉ​ള്ള​ട​ക്ക​ങ്ങ​ളു​ടെ​ ​പ​ക​ർ​പ്പ​വ​കാ​ശ​ത്തെ​ക്കു​റി​ച്ചും​ ​പാ​ഠ​പു​സ്ത​ക​ത്തി​ലു​ണ്ട്.
അ​ടു​ത്ത​വ​ർ​ഷം​ 6,​ 8,​ 9,​ 10​ ​ക്ലാ​സു​ക​ളി​ലെ​ ​ഐ.​സി.​ടി.​ ​(​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ആ​ൻ​ഡ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​ടെ​ക്നോ​ള​ജി)
പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ ​മാ​റു​മ്പോ​ൾ​ ​ഈ​ ​രം​ഗ​ത്തെ​ ​പു​തി​യ​ ​വി​വ​ര​ങ്ങ​ൾ​ ​കൂ​ടി​ ​ഉ​ൾ​പ്പെ​ടു​ത്തും.​ ​ഏ​ഴാം​ ​ക്ലാ​സി​ലെ​ ​പു​തി​യ​ ​ഐ.​സി.​ടി​ ​പാ​ഠ​പു​സ്ത​ക​ത്തി​ലാ​ണ് ​രാ​ജ്യ​ത്താ​ദ്യ​മാ​യി​ ​നാ​ലു​ല​ക്ഷം​ ​കു​ട്ടി​ക​ൾ​ക്ക് ​എ.​ഐ​ ​പ​ഠ​ന​ത്തി​ന് ​അ​വ​സ​രം​ ​ന​ൽ​കി​യി​ട്ടു​ള്ള​ത്.
2022​ൽ​ ​'​സ​ത്യ​മേ​വ​ ​ജ​യ​തേ​'​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​അ​ഞ്ചു​ ​മു​ത​ൽ​ ​പ​ത്തു​ ​വ​രെ​ ​ക്ലാ​സു​ക​ളി​ലെ​ 19.72​ ​ല​ക്ഷം​ ​കു​ട്ടി​ക​ൾ​ക്ക് ​വ്യാ​ജ​വാ​ർ​ത്ത​ക​ൾ​ ​പ്ര​തി​രോ​ധി​ക്കാ​നു​ള്ള​ ​പ്ര​ത്യേ​ക​ ​ഡി​ജി​റ്റ​ൽ​ ​സാ​ക്ഷ​ര​താ​ ​പ​രി​ശീ​ല​നം​ ​കൈ​റ്റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ൽ​കി​യി​രു​ന്നു.​ 5920​ ​പ​രി​ശീ​ല​ക​രു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​യാ​ണ് ​യു.​പി​ ​ത​ല​ത്തി​ലെ​ 9.48​ ​ല​ക്ഷം​ ​കു​ട്ടി​ക​ൾ​ക്കും​ 10.24​ ​ല​ക്ഷം​ ​ഹൈ​സ്‌​കൂ​ൾ​ ​കു​ട്ടി​ക​ൾ​ക്കും​ ​പ​രി​ശീ​ല​നം​ ​ന​ൽ​കി​യ​ത്.​ ​'​ഇ​ന്റ​ർ​നെ​റ്റ് ​നി​ത്യ​ജീ​വി​ത​ത്തി​ൽ​',​ ​'​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യ്ക്ക് ​ന​മ്മെ​ ​വേ​ണം​',​ ​'​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലെ​ ​ശ​രി​യും​ ​തെ​റ്റും​',​ ​'​വ്യാ​ജ​വാ​ർ​ത്ത​ക​ളു​ടെ​ ​വ്യാ​പ​നം​ ​എ​ങ്ങ​നെ​ ​ത​ട​യാം​'​ ​എ​ന്നീ​ ​മേ​ഖ​ല​ക​ളി​ലാ​യാ​ണ് ​ര​ണ്ട​ര​ ​മ​ണി​ക്കൂ​ർ​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​പ​രി​ശീ​ല​നം​ .​ ​ഡി​ജി​റ്റ​ൽ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​വ​ഴി​ ​പ്ര​ച​രി​ക്കു​ന്ന​ ​സ​ത്യ​വി​രു​ദ്ധ​മാ​യ​ ​വി​വ​ര​ങ്ങ​ളു​ടെ​ ​തെ​റ്റാ​യ​ ​സ്വാ​ധീ​ന​വും​ ​വി​വ​ര​ങ്ങ​ളു​ടെ​ ​ആ​ധി​കാ​രി​ക​ത​ ​ഉ​റ​പ്പാ​ക്ക​ലും​ ​വി​വി​ധ​ ​'​കേ​സ് ​സ്റ്റ​ഡി​ക​ളി​ലൂ​ടെ​'​ ​പ​രി​ശീ​ല​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​ക്കി.