ബാലരാമപുരം: നെല്ലിമൂട് ദേശാഭിവർദ്ധിനി ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ വിശ്വമഹാകവിയും നൊബേൽ ജേതാവുമായ രവീന്ദ്രനാഥ ടാഗോറിന്റെ എൺപത്തിമൂന്നാം അനുസ്മരണം സംഘടിപ്പിച്ചു. തിരക്കഥാ കൃത്ത് നെല്ലിമൂട് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് ടി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി വി.സി റസൽ,​അഡ്വ,​ഗായത്രി.എസ്.മോഹൻ,​എസ്.സിന്ധു,​ശ്രുതി.എസ്.മോഹൻ,​ രക്ഷാധികാരി കെ.വിശ്വംഭരൻ എന്നിവർ പങ്കെടുത്തു.