ചേരപ്പള്ളി : എസ്.എൻ.ഡി.പി യോഗം പറണ്ടോട് അയിത്തി മഹാകവി കുമാരനാശൻ ജന്മശതാബ്ദി സ്മാരക ശാഖയുടെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവും പഞ്ചലോഹ വിഗ്രഹ പുനർപ്രതിഷ്ഠയും 19, 20 തീയതികളിൽ ആഘോഷിക്കുന്നതാണെന്ന് പ്രസിഡന്റ് എസ്. സുബിൻ പ്രസാദും സെക്രട്ടറി എസ്. സതികുമാറും അറിയിച്ചു.19ന് രാവിലെ 5.30ന് ബാലാലയത്തിൽ പള്ളിയുണർത്തൽ, 6ന് അഷ്ടദ്രവ്യ സമന്വയ മഹാഗണപതിഹോമം, 7ന് ഗുരുപൂജ, 7.30ന് തിടപ്പള്ളി സമർപ്പണം, 8ന് ശാഖാ പ്രസിഡന്റ് സുബിൻ പ്രസാദ് പതാക ഉയർത്തും. 8.30ന് മഹാമൃത്യുഞ്ജയ ഹോമം, 1.30ന് അരുവിപ്പുറം ശിവക്ഷേത്രത്തിൽ നിന്നും പഞ്ചലോഹ വിഗ്രഹഘോഷയാത്ര, 6ന് ഗുരുപൂജ, 6.30ന് ഭഗവതിസേവ, 7ന് സായാഹ്നഭക്ഷണം,20ന് രാവിലെ 5ന് ശാന്തിഹവനം, 6.30ന് മഹാഗണപതിഹോമം, 7ന് ഗുരുപൂജ, 9ന് പഞ്ചവിംശനി, കലശപൂജ,ബ്രഹ്മകലശപൂജ, 11.30 നും 12 നും മദ്ധ്യേ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാകർമ്മം അരുവിപ്പുറം മഠാധിപതി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ നിർവഹിക്കും.ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ,സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും.അവാർഡ് ദാനം, വിശിഷ്ടവ്യക്തികളെ ആദരിക്കൽ, 12.30ന് ഗുരുസദ്യ, 3ന് വാഹനഘോഷയാത്ര, 6.45ന് മഹാഗുരുപൂജ എന്നിവയോടെ സമാപിക്കും.