തിരുവനന്തപുരം: കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിന്റെ (എൻ.ഐ.ആർ. എഫ്.) റാങ്ക് പട്ടികയിൽ യൂണിവേഴ്സിറ്റി കോളേജിന് മുന്നേറ്റം. 22 -ാം സ്ഥാനമാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ വർഷം 26ാം റാങ്ക് ആയിരുന്നു. ഈ വർഷം എൻ.എ.എ.സി അക്രിഡിറ്റേഷൻ പ്രവർത്തനങ്ങൾക്ക് തയ്യാറായിക്കൊണ്ടിരിക്കുന്ന കോളേജിന് ഇതു വലിയ പ്രചോദനമാണെന്ന് പ്രിൻസിപ്പൽ ഡോ.സന്തോഷ് കുമാർ പറഞ്ഞു. വിദ്യാർത്ഥികളുടെ നേട്ടങ്ങൾ, അദ്ധ്യാപക നിലവാരം, ഗവേഷണ മികവ് തുടങ്ങിയവ മികച്ച റാങ്കിന് സഹായിച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ കോളേജുകളിൽ യൂണിവേഴ്സിറ്റി കോളേജിന് രണ്ടാം സ്ഥാനമാണ്. ഒന്നാം സ്ഥാനം എറണാകുളം രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസിനാണ്. നേരത്തെ തുടർച്ചായി ആറു തവണ യൂണി.കോളേജ് സംസ്ഥാന തലത്തിൽ ഒന്നാമതായിരുന്നു. 18 ബിരുദം, 21 ബിരുദാനന്ദര ബിരുദം 18 ഗവേഷണ കേന്ദ്രങ്ങൾ എന്നിവ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഡോ. മനോമോഹൻ ആന്റണി കൺവീനറായ ഈ കമ്മിറ്റിയിൽ മറ്റ് അംഗങ്ങളായ ഡോ.ഷൈൻലാൽ, ഡോ.രാജേഷ്, ഡോ.ജിജോയ് എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത്.