പാറശാല:സമഗ്രശിക്ഷാ കേരളം പാറശാല ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് സി.കെ.ഹരിന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പാറശാല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ നടന്ന ക്യാമ്പിൽ മുറിയത്തോട്ടം വാർഡ് മെമ്പർ എം.സുനിൽ അദ്ധ്യക്ഷത വഹിച്ചു. പാറശാല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു,പാറശാല ബ്ലോക്ക് പഞ്ചായത്ത് അംഗം വിനിതകുമാരി, പാറശാല താലൂക്ക് ആസ്ഥാന ആശുപത്രി ആർ.എം.ഒ ഡോ.വിശ്വകിരൺ, ഇ.എൻ.ടി വിഭാഗം ഡോക്ടർ ആശ, പേരൂർക്കട താലൂക്ക് ഹോസ്പിറ്റൽ ഓഡിയോളജിസ്റ്റ് അഞ്ജന, പി.എം.ആർ സിന്ധുജ, പാറശാല താലൂക്ക് ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ബിന്ദു, ടെക്നീഷ്യൻ പ്രശാന്ത്, കവിത, സുവർണ, കുമാരി എന്നിവർ സംസാരിച്ചു.