കൊല്ലം: നടന്നുപോകവെ ബൈക്കിടിച്ച് പരിക്കേറ്റ വൃദ്ധൻ മരിച്ചു. കടപ്പാക്കട പീപ്പിൾസ് നഗർ 408 കുമാര വിലാസത്തിൽ ഷാഹുൽ ഹമീദാണ് (74) മരിച്ചത്. കഴിഞ്ഞ ജൂലായ് 17ന് രാത്രിയിൽ കടപ്പാക്കടയിലൂടെ പോവുകയായിരുന്ന ഷാഹുൽ ഹമീദിനെ ബൈക്ക് ഇടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം രാത്രി 8ന് മരിച്ചു. ഭാര്യ: റഹിയാനത്ത്. മക്കൾ: ഷംല, ഷംന, ഷംനാദ്. മരുമക്കൾ: സുബൈർ, മൻഷാദ്, സ്വാലിഹ.