വിതുര: വില്ലേജ് ഓഫീസറെ നിയമിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വിതുര മണ്ഡലം കമ്മിറ്റി വിതുര വില്ലേജ് ഓഫീസിൽ ഉപരോധസമരം നടത്തി. ഡി.സി.സിജനറൽസെക്രട്ടറി എൽ.കെ.ലാൽറോഷിൻ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് വിതുര മണ്ഡലംപ്രസിഡന്റ് സുധിൻസുദർശൻ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് ഇ.എം.നസീർ, മണ്ഡലംഭാരവാഹികളായ സലീംമേമല,സുരേന്ദ്രൻ,ചന്ദ്രമോഹനൻ,പ്രസന്നൻ,വിനോദ് കുമാർ,യൂത്ത് കോൺഗ്രസ് ഭാരവാഹികളായ വിനോദ്,നിതിൻ,ബിജു,അൻസിൽ,ജിനോ എന്നിവർ നേതൃത്വം നൽകി.