വെഞ്ഞാറമൂട്:മുതുവിള റസിഡന്റ്സ് അസോസിയേഷൻ ദുരിതാശ്വാസനിധിയിലേയ്ക്ക് 25000 രൂപ സംഭാവന ചെയ്തു. മുതുവിള റസിഡന്റ്സ് അസോസിയേഷൻ കമ്മിറ്റിയിൽ സ്വരൂപിച്ച പണം പാങ്ങോട് സർക്കിൾ ഇൻസ്‌പെക്ടർ ജെ.ജിനേഷിന്റെ സാന്നിദ്ധ്യത്തിൽ വയനാട് ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ് നൽകി.പ്രസിഡന്റ് ആർ.ദിവാകരന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി എസ്.എസ്.സുനിൽകുമാർ സ്വാഗതം പറഞ്ഞു.