കല്ലറ:എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിലുൾപ്പെടുത്തി നെല്ലനാട് പഞ്ചായത്തിലെ മുദാക്കൽ പാലം ജംഗ്ഷനിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ഡി.കെ.മുരളി എം.എൽ എ നിർവഹിച്ചു.വാർഡ് മെമ്പർ രേഖ പരമേശ്വരൻ,ആർ.എസ്.പിള്ള,ജയചന്ദ്രൻ പരമേശ്വരം,മുദാക്കൽ പാലം റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ തുടങ്ങി യവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബീനാകുമാരി, അരവിന്ദാക്ഷൻ നായർ,മുദാക്കൽ പാലം റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ നൽകിയ 27111 രൂപയുടെ ചെക്ക് എം.എൽ.എ ഏറ്റുവാങ്ങി.