കല്ലമ്പലം: നാവായിക്കുളം പഞ്ചായത്ത്‌ വായനശാല മുൻ സെക്രട്ടറി ബാൽരാജിന്റെ സ്മരണയ്ക്കായി മലയാള വേദി പുസ്തകസമർപ്പണം നടത്തി. ബാൽരാജിന്റെ ഭാര്യയും ഗ്രന്ഥശാല ലൈബ്രറിയേനുമായ സെൽവിയാണ് പുസ്തകങ്ങൾ സംഭാവനയായി നൽകിയത്. മലയാള വേദിയുടെ കൂട്ടായ്മയിൽ നടന്ന അനുസ്മരണചടങ്ങിൽ കവി ഓരനെല്ലൂർ ബാബു അക്കുപംഗ്ചർ ചികിത്സകനായ അമൃത് രാജിന് പുസ്തകങ്ങൾ കൈമാറി. അമൃത് രാജിന്റെ സഹോദരി അപർണ രാജ്, ശ്രീകണ്ഠൻകല്ലമ്പലം,രാമചന്ദ്രൻ കരവാരം തുടങ്ങിയവർ പങ്കെടുത്തു.