hi

വെമ്പായം: ഇരട്ട പുരസ്കാര നിറവിൽ മാണിക്കൽ ഗ്രാമപഞ്ചായത്ത്.സംസ്ഥാന സർക്കാരിന്റെ ആർദ്ര കേരളം പുരസ്കാരം നേടി ജില്ലയിൽ ഒന്നാം സ്ഥാനം മാണിക്കൽ കുടുംബാരോഗ്യകേന്ദ്രം നേടിയപ്പോൾ കായകല്പ് പുരസ്കാരം നേടി ജില്ലയിൽ രണ്ടാം സ്ഥാനം പിരപ്പൻകോട് ജനകീയാരോഗ്യ കേന്ദ്രവും സ്വന്തമാക്കി.5 ലക്ഷം രൂപ ആർദ്ര കേരളം പുരസ്കാരത്തിനും 50,000 രൂപ കായ കല്പ് പുരസ്കാരത്തിനും ലഭിക്കും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിൽ ചെലവഴിച്ച തുക,സാന്ത്വന പരിചരണ പരിപാടികൾ,കായകല്പ്,ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് പുരസ്കാരം.

10 വർഷങ്ങൾക്ക് മുൻപ് 8 ജീവനക്കാരുമായി പ്രാഥമികാരോഗ്യ കേന്ദ്രമായി ആരംഭിച്ച ഈ ചികിത്സാ കേന്ദ്രം ഇന്ന് മാതൃകാ കുടുംബാരോഗ്യ കേന്ദ്രമാണ്. രണ്ട് വർഷം മുൻപാണ് പിരപ്പൻകോട് സബ് സെന്ററിനെ ജനകീയാരോഗ്യ കേന്ദ്രമാക്കി മാറ്റിയത്.