salim

നേമം: സുഹൃത്തിനൊപ്പം കരമനയാറ്റിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് വാറുവിള വീട്ടിൽ ഷറഫുദ്ദീൻ -റംലാബീവി ദമ്പതികളുടെ മകൻ സലീമി(44)ന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ 7.30ഓടെ കരമനയാറിന്റെ മലമേൽക്കുന്ന് ഭാഗത്ത് നിന്ന് ഫയർഫോഴ്സ് കണ്ടെടുത്തത്. തിങ്കളാഴ്ച വൈകിട്ട് 4.30ഓടെ കാണാതായത്. ജോലി കഴിഞ്ഞ് സുഹൃത്ത് ദീപക്കിനൊപ്പമാണ് കുളിക്കാനെത്തിയത്. ചെങ്കൽചൂള ഫയർ സ്റ്റേഷനിൽ നിന്ന് സംഘം തെരച്ചിൽ നടത്തിയെങ്കിലും തിങ്കളാഴ്ച സലീമിന്റെ ഒരു വിവരവും ലഭിച്ചരുന്നില്ല. ചൊവ്വാഴ്ച രാവിലെ വീണ്ടും നടത്തിയ തെരച്ചിലിൽ കടവിന്റെ തീരത്ത് ഇരുപത് മീറ്ററോളം താഴെ പാറക്കെട്ടും മുളങ്കാടും നിറഞ്ഞ ഭാഗത്തു നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. സ്പ്രേ പെയിന്റിംഗ് തൊഴിലാളിയായ സലീം എസ്റ്റേറ്റിലെ ജീവനക്കാരനായ ദീപക്കിനൊപ്പമാണ് താമസിക്കുന്നത്. പോസ്റ്ര് മോർട്ടത്തിന് ശേഷം മൃതദേഹം കരമന ജുമാ മസ്ജിദ് കബറിസ്ഥാനിൽ കബറടക്കി. മകൻ: സിയാൻ സലീം.