കല്ലറ: തകർന്നു കിടക്കുന്ന കല്ലറ- തൊളിക്കുഴി റോഡിന്റെ നിർമ്മാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായതോടെ പണികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. തിരുവനന്തപുരം- കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന തൊളിക്കുഴി- കല്ലറ റോഡിന്റെ പുനർനിർമ്മാണം കഴിഞ്ഞ കുറെ നാളുകളായി കടലാസിൽ ഉറങ്ങുകയായിരുന്നു. ചുറ്റുമുള്ള ചെറുറോഡുകൾ വരെ ആധുനിക രീതിയിൽ പുനഃർനിർമ്മിക്കപ്പെടുമ്പോൾ കല്ലറ പള്ളിമുക്ക് മുതൽ തൊളിക്കുഴി വരെയുള്ള 5 കിലോ മീറ്ററോളം വരുന്ന റോഡിനെ കാലങ്ങളായി അധികൃതർ മറന്ന മട്ടായിരുന്നു.
എന്നാൽ ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി നെടുമങ്ങാട് പൊതുമരാമത്ത് സെക്ഷനിൽ വെഞ്ഞാറമൂട് എ.ഇക്ക് കീഴിലുള്ള റോഡിന് സർക്കാർ അഞ്ച് കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കിയിരുന്നു. ഭരണാനുമതി ലഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടികളില്ലാതായതോടെ റോഡിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി ജൂലായ് 17 ന് കല്ലറ - തൊളിക്കുഴി റോഡ് കടക്കാൻ പെടാപ്പാട് എന്ന തലക്കെട്ടിൽ കേരള കൗമുദി വാർത്ത നൽകിയിരുന്നു.
അനുവദിച്ച .....തുക : 5 കോടി
നിർമ്മിക്കുന്നത് .....ബി.എം ആൻഡ് ബിസി നിലവാരത്തിൽ.
റോഡ് വീതി കൂട്ടി ഓടകൾ നിർമ്മിക്കും.
റോഡിൽ കുഴികളും
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ, വാമനപുരം മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ ചടയമംഗലം നിയോജക മണ്ഡലവും ഉൾപ്പെടുന്ന റോഡാണിത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. നാല്പത് വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ച റോഡിൽ പത്ത് വർഷങ്ങൾക്ക് മുമ്പാണ് റീടാറിംഗ് ചെയ്തിട്ടുള്ളത്. ഓട ഇല്ലാത്തതിനാൽ റോഡിന്റെ ഇരുവശങ്ങളിലും മഴവെള്ളമൊഴുകി അഗാധ ഗർത്തങ്ങളുമുണ്ട്.
എളുപ്പമാർഗ്ഗം
കിളിമാനൂർ, കടക്കൽ ഭാഗങ്ങളിൽ നിന്ന് കല്ലറയിലെത്തുന്നതിന് യാത്രക്കാർ കൂടുതലായി ഉപയോഗിക്കന്നത് ഈ റോഡിനെയാണ്. മീൻമുട്ടി, പൊൻമുടി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ പോകുന്നതിനും യാത്രക്കാർ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.
*