വെഞ്ഞാറമൂട്:സബർമതിയുടെ സ്വാതന്ത്ര്യദിന സ്നേഹ സംഗമം 15ന് രാവിലെ 10 മുതൽ സബർമതി ഹാളിൽ നടക്കും.അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.വിഭു പിരപ്പൻ കോട് മുഖ്യ പ്രഭാഷണം നടത്തും.നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ,ഡോ.സുഭാഷ് ചന്ദ്ര ബോസ്,സോണിയ നായർ എന്നിവർ പങ്കെടുക്കും.രാവിലെ 8.45 ന് പതാക ഉയർത്തൽ,10ന് ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പ പ്രണാമം,ഐ.പി.എസ് നേടിയ ഷാനവാസിനെ സബർമതിയുടെ ആഭിമുഖ്യത്തിൽ ആദരിക്കും.