hi

കിളിമാനൂർ:കിളിമാനൂർ ഗവ.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജീവനേകാൻ ജീവദ്യുതി എന്ന പേരിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റിയൂട്ട് പോൾ ബ്ലഡുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പ് പി.ടി.എ പ്രസിഡന്റ് യു.എസ് സുജിത്ത് ഉദ്ഘാടനം ചെയ്തു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ടീഷ്യ ആർ സ്വാഗതം പറഞ്ഞു.പ്രിൻസിപ്പൽ എ.നൗഫൽ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഡോ.എൻ. അനിൽകുമാർ,സീനിയർ എച്ച്.എസ്.എസ്.ടി. ജൂലി എസ്.എ,എൻ.എസ്.എസ് മുൻ പ്രോഗ്രാം ഓഫീസർ നിസ യു.എസ് തുടങ്ങിയവർ സംസാരിച്ചു.