നാഗർകോവിൽ: ആരുവാമൊഴിയിൽ കഞ്ചാവുമായി രണ്ടുപേരെ പ്രത്യേക പൊലീസ് സംഘം പിടികൂടി. അഴകിയപാണ്ടിയപുരം സ്വദേശി ഫ്രാൻസിസ് ഡെൽസൺ (33), ആരുവാമൊഴി കുരിശടി നോർത്ത് സ്ട്രീറ്റ് സ്വദേശി ഡെന്നിസ് (40) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ആന്ധ്രയിൽ നിന്ന് മിനി ടെമ്പോയിൽ കഞ്ചാവ് കടത്തുന്നതായി പ്രത്യേക സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി സുന്ദരവദനത്തിന്റെ നേതൃത്വത്തിൽ എസ്.ഐ മഹേശ്വര രാജും സംഘവുമാണ് പ്രതികളെ പിടികൂടിയത്. മൂന്നുകിലോ കഞ്ചാവും പ്രതികൾ സഞ്ചരിച്ച കാറും പിടിച്ചെടുത്തു.