തിരുവനന്തപുരം: സെൻട്രൽ ഗവൺമെന്റ് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനം റിട്ട.ആർ.എം.എസ് സീനിയർ സൂപ്രണ്ട് എസ്.ശരത്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്വിറ്റിന്ത്യാദിനസമ്മേളനം റിട്ട.പോസ്റ്റൽ സർവീസസ് അസിസ്റ്റന്റ് ഡയറക്ടർ രവി മടവൂർ ഉദ്ഘാടനം ചെയ്തു. പൂജപ്പുര രവികുമാർ അദ്ധ്യക്ഷത വഹിച്ചു. പുല്ലമ്പാറ പൂക്കുഞ്ഞ്,കെ.സുരേന്ദ്രൻ നായർ,എസ്.ശിവൻകുട്ടി,നെല്ലനാട് മുരളി,വി.ബാലകൃഷ്ണൻ,കുടവനാട് സുരേന്ദ്രൻ,വി.പി.റഖീബ്,ലതിക കെ.രവി,എ.ആരിഫാ ബീവി,എസ്.ആർ.ശിവകുമാരൻ നായർ,സി.പ്രസാദ് എന്നിവർ പങ്കെടുത്തു.
പുതിയ ഭാരവാഹികളായി പൂജപ്പുര രവികുമാർ(പ്രസിഡന്റ്),പുല്ലമ്പാറ പൂക്കുഞ്ഞ്(സെക്രട്ടറി),എസ്.ശിവൻകുട്ടി(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.