ശ്രീകാര്യം: എസ്.എൻ.ഡി.പി യോഗം ഇടവക്കോട് ശാഖയിലെ ശ്രീനാരായണ ജയന്തി വിപുലമായി ആഘോഷിക്കും. 20ന് രാവിലെ 8ന് ശാഖാ മന്ദിരത്തിന് മുന്നിൽ ശാഖാപ്രസിഡന്റ് സുരേഷ് ബാബു കുളക്കണ്ടം പതാകയുയർത്തും.9ന് ഗുരുപൂജ,10ന് നടക്കുന്ന പൊതുയോഗം പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും.സെക്രട്ടറി ടി.കെ.സുകുമാരൻ അദ്ധ്യക്ഷത വഹിക്കും.തുടർന്ന് പെൻഷൻ വിതരണവും ശാഖാ അംഗങ്ങളിൽ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും. ചെമ്പഴന്തി ഗുരുകുലത്തിൽ നിന്നെത്തുന്ന ഘോഷയാത്രയ്ക്ക് കരിയം ജംഗ്ഷനിൽ സ്വീകരണം നൽകുമെന്ന് ശാഖാ ഭാരവാഹികൾ അറിയിച്ചു.