തിരുവനന്തപുരം: ഒറ്റശേഖരമംഗലം ജനാർദ്ദനപുരം ഹയർ സെക്കൻഡറി സ്കൂളിന്റെ സ്ഥാപകനും മുൻ എം.എൽ.എയുമായ ആർ.ജനാർദ്ദനൻനായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള പരിസ്ഥിതി സുവർണമുദ്ര പുരസ്കാരത്തിന് കാരയ്ക്കാമണ്ഡപം വിജയകുമാർ അർഹനായി. പുരസ്കാരം വിതരണവും സുവനീയർ റാന്തലിന്റെ പ്രകാശനവും 14ന് ഉച്ചയ്ക്ക് 2.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ശിവൻകുട്ടി നിർവഹിക്കും.സി.കെ.ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.സ്കൂൾ രക്ഷാധികാരി അഡ്വ.ജെ.വേണുഗോപാലൻനായർ,​പുരസ്കാര കമ്മിറ്റി കൺവീനർ വിനോദ് വൈശാഖി,​മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട,​സ്കൂൾ മാനേജർ ശ്രീകുമാരി അമ്മ,​പഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം തുടങ്ങിയവർ പങ്കെടുക്കും.