നെയ്യാറ്റിൻകര: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ നടത്തിപ്പിനായി നെയ്യാറ്റിൻകരയിൽ 101 പേർ അടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു. നെയ്യാറ്റിൻകര മാതൃമന്ദിരത്തിൽ നടന്ന സ്വാഗത സംഘ രൂപീകരണ യോഗം ബാലഗോകുലം സംസ്ഥാന സെക്രട്ടറി ഹരികുമാർ ഉദ്ഘാടനം ചെയ്തു.ഭാരവാഹികളായി എസ്.കെ. ജയകുമാർ, മഞ്ചത്തല സുരേഷ്, (രക്ഷാധികാരികൾ),കൂട്ടപ്പന മഹേഷ്,വിജയകുമാർ, അമരവിള വിജയൻ (സഹ രക്ഷാധികാരികൾ),ആർ.നടരാജൻ (അദ്ധ്യക്ഷൻ),ഷിബുരാജ് കൃഷ്ണ,ആലംപൊറ്റ ശ്രീകുമാർ, (ഉപാദ്ധ്യക്ഷൻമാർ),വി.എസ്. അനിൽ കുമാർ, (കാര്യദർശി ),വിഷ്ണുപ്രസാദ്,എം.ബി.സൂരജ് (ആഘോഷ പ്രമുഖന്മാർ),ആർ.എസ്.വിഷ്ണു ജയചന്ദ്രൻ (നിധി പ്രമുഖ്) എന്നിവരെ തിരഞ്ഞെടുത്തു.