നെയ്യാറ്റിൻകര : ഗാന്ധിമിത്രമണ്ഡലം പത്മശ്രീ പി.ഗോപിനാഥൻ നായർ നാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിക്കും.സുപ്രീംകോടതി അഭിഭാഷകൻ അഡ്വ.പ്രശാന്ത് ഭൂഷൺ ഉദ്ഘാടനം ചെയ്യും.ഗാന്ധിമിത്രമണ്ഡലം ചെയർമാൻ അഡ്വ.ബി.ജയചന്ദ്രൻ നായ‌ർ അദ്ധ്യക്ഷതവഹിക്കും.നെയ്യാറ്റിൻകര അക്ഷയ കോംപ്ലക്സിലെ സുഗത സ്മൃതിയിൽ 15ന് രാവിലെ ആചാര്യ.എൽ.സരസ്വതിയമ്മ പതാക ഉയർത്തും.