
കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലുൾപ്പെട്ട കപ്പാംവിള-മാടൻകാവ്- മുകളിൻപുറം റോഡ് തകർന്ന് നാല് വർഷം പിന്നിട്ടിട്ടും നടപടിയില്ലെന്ന് പരാതി. വർഷങ്ങളായി അറ്റകുറ്റപ്പണികൾ ചെയ്യാത്ത റോഡിനിരുവശത്തുമായി തമസിക്കുന്ന അമ്പതോളം കുടുംബങ്ങളുടെ യാത്ര എന്നും ദുരിതപൂർണമാണ്. കാൽനടയാത്ര പോലും ദുഷ്ക്കരമായ റോഡിൽ ഇരുചക്ര വാഹനങ്ങൾ പോലും കടന്നുപോകാൻ മടിക്കുന്നു.
തെരുവ് വിളക്കുകളും കത്തുന്നില്ല
കുണ്ടും കുഴിയുമുള്ള റോഡിൽ നാളുകളായി തെരുവ് വിളക്കുകളും കത്തുന്നില്ല. വെളിച്ചമില്ലാത്ത റോഡിൽകൂടി രാത്രി യാത്ര അപകടങ്ങളുണ്ടാക്കുന്നുണ്ട്. റോഡിന്റെ ദുരവസ്ഥ നിരവധി തവണ നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ല.