ബാലരാമപുരം: ഓണക്കാലത്ത് കൈത്തറിത്തെരുവിലെ ഗതാഗതപ്രതിസന്ധി പരിഹരിക്കുവാൻ ഫ്രാബ്സിന്റെ ആഭിമുഖ്യത്തിൽ അഗസ്ത്യാർ റസിഡന്റ് അസോസിയേഷനിൽ ആലോചനായോഗം ചേർന്നു. നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ഷാജി ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ രക്ഷാധികാരി സുന്ദരമൂർത്തി അദ്ധ്യക്ഷത വഹിച്ചു. ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്, ബാലരാമപുരം എസ്.എച്ച്.ഒ ശ്യാം, എസ്.ഐ ജ്യോതിഷ് സുധാകർ,ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ,അസോസിയേഷൻ ഭാരവാഹികളായ ജി.നാഗരാജൻ,സരസ്വതി,കണ്ണൻഹാൻഡ്ലൂം ഉടമ ആർ.നടരാജൻ തുടങ്ങിയവർ സംസാരിച്ചു.