
തിരുവനന്തപുരം: ആക്കുളത്തെ ഹോട്ടൽ ഓ ബൈ താമരയിൽ നാളെ മുതൽ 25 വരെ ശ്രീലങ്കൻ ഫുഡ് ഫെസ്റ്റിവൽ നടക്കും.രാത്രി 7 മുതൽ 10 വരെ മൾട്ടി കുസീൻ റെസ്റ്റോറന്റായ ഒ കഫേയിലാണ് ഫുഡ് ഫെസ്റ്റ്. ശ്രീലങ്കൻ ഫിഷ് കട്ലറ്റ്,ബീഫ് കോക്കനട്ട് ബദുമ,നീഗോമ്പോ ക്രാബ് കറി,കിരിബാത്,കോക്കനട്ട് റൊട്ടി, ലാവരിയ തുടങ്ങിയ വിഭവങ്ങൾ ഫുഡ് ഫെസ്റ്റിൽ ആസ്വദിക്കാം.ഫെസ്റ്റിന്റെ ഭാഗമായി ശ്രീലങ്കൻ എയർലൈൻസുമായി സഹകരിച്ച് റാഫിൾ നറുക്കെടുപ്പും സംഘടിപ്പിച്ചിട്ടുണ്ട്. ഭാഗ്യശാലിക്ക് കൊളംബോയിലേക്കുള്ള രണ്ട് ബിസിനസ് ക്ലാസ് വിമാന ടിക്കറ്റുകൾ ലഭിക്കും.ഫോൺ : 914717100111