തിരുവനന്തപുരം: യുവജന, വനിതാ കമ്മിഷനുകൾ സംയുക്തമായി 'സ്ത്രീധന വിമുക്ത കേരളത്തിനായി' എന്ന പേരിൽ 17ന് രാവിലെ 10ന് അയ്യങ്കാളി ഹാളിൽ നടത്തുന്ന സെമിനാർ വനിതാകമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി ഉദ്ഘാടനം ചെയ്യും. യുവജന കമ്മിഷൻ പ്രസിഡന്റ് എം.ഷാജർ അദ്ധ്യക്ഷനാവും. മേയർ ആര്യാ രാജേന്ദ്രൻ, ത്രിവിക്രമൻ നായർ, എലിസബത്ത് മാമ്മൻ മത്തായി, വി.ആർ.മഹിളാമണി, കുഞ്ഞായിഷ, ഷാജി സുഗുണൻ, എൻ.ദിവ്യ, ഇന്ദിരാരവീന്ദ്രൻ, സോണിയ വാഷിംഗ്ടൺ, ജില്ലാ വനിതാ ശിശുവികസന ഓഫീസർ കവിതാറാണി രഞ്ജിത്, ജീജ, ജെ.സന്ധ്യ തുടങ്ങിയവർ സംസാരിക്കും.