വെമ്പായം: മാണിക്കൽ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ ബന്ധുനിയമനങ്ങൾ നടത്തിയെന്നാരോപിച്ചും,കന്യാകുളങ്ങര മാർക്കറ്റ് ഗേറ്റ് പിരിവിൽ അഴിമതിയാരോപിച്ചും കോൺഗ്രസ് മാണിക്കൽ പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.പള്ളിക്കൽ നസീറിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വെമ്പായം അനിൽകുമാർ ഉദ്ഘാടനം ചെയ്തു.തേക്കട അനിൽകുമാർ,പാറക്കൽ ഭൂവനചന്ദ്രൻ,കൂരുപറമ്പിൽ ദാമോദരൻ വെമ്പായം മനോജ്,കോലിയക്കോട് മഹീന്ദ്രൻ,ബിനു വെള്ളാണിക്കൽ,റിങ്കു പടിപ്പുരയിൽ,എം.ആർ സുകുമാരൻ നായർ,സുധാകുമാരി, കിരൺദാസ്,മണിക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.