ആറ്റിങ്ങൽ: വെസ്റ്റ് ലോക്കൽ കമ്മിറ്റി ബാലസംഘം മേലാറ്റിങ്ങൽ യൂണിറ്റ് സമ്മേളനം കവിയും സാഹിത്യകാരനുമായ ശശി മാവിൻമൂട് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എ.എം.അമൽ അദ്ധ്യക്ഷത വഹിച്ചു.ഘോഷ് മേലാറ്റിങ്ങൽ,ശങ്കർ ഗോപിനാഥ്, പ്രഭാകരൻ എന്നിവർ സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി വി. വസുദേവ് സ്വാഗതവും ബി.സാരംഗ് നന്ദിയും പറഞ്ഞു.യൂണിറ്റ് പ്രസിഡന്റായി ബി.സാരംഗിനെയും സെക്രട്ടറിയായി ജി.ഗൗരിയേയും തിരഞ്ഞെടുത്തു.