പൂവാർ: കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റി അംഗമായ എ.ആർ.ഡി. നമ്പർ 329 ലൈസൻസി മാങ്കൂട്ടം അഗസ്റ്റിന്റെ നിര്യാണത്തിൽ അനുസ്മരണസമ്മേളനം താലൂക്ക് പ്രസിഡന്റ് തിരുപുറം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് ജനറൽ സെക്രട്ടറി മംഗലത്തുകോണം മോഹൻ, ട്രഷറർ ഉച്ചക്കട ശശികുമാർ, തിരുപുറം ബാബു ചന്ദ്രനാഥ്, പട്ടിയാക്കാല അനിൽകുമാർ, ജോൺ, മജീദ്, വേണു സുധീർ, ബേബി, മോഹൻലാൽ, സൂര്യകാന്ത്‌ എന്നിവർ പങ്കെടുത്തു.