തിരുവനന്തപുരം:പഴവങ്ങാടി ശ്രീമഹാഗണപതി ക്ഷേത്രത്തിന്റെ തിരുവാതിര കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട അൻപത് സർക്കാർ,എയ്ഡഡ് സ്‌കൂളുകളിലെ അർഹരായ വിദ്യാർത്ഥികൾക്ക് സൗജന്യ സ്‌കൂൾ കിറ്റുകൾ വിതരണം ചെയ്തു.പഴവങ്ങാടി ശ്രീമഹാഗണപതി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മദ്രാസ് റെജിമെന്ററൽ സെന്ററർ കമാൻഡറും തിരുവാതിര കമ്മിറ്റി പ്രസിഡന്റുമായ ബ്രിഗേഡിയർ എസ്.കെ യാദവ് ഉദ്ഘാടനം ചെയ്തു.ക്ഷേത്രം താത്കാലിക ചെയർമാൻ ഡോ.ഹരിഹരൻ .എസ്, സെക്രട്ടറി കേണൽ എ.കെ.സിംഗ്,കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.