photo

പാലോട്: ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി കേരളകൗമുദിയുടെ നേതൃത്വത്തിൽ നടക്കുന്ന അവശ്യസാധനങ്ങളുടെ സമാഹരണ പരിപാടിയിലേക്ക് സഹായ പ്രവാഹം. നെടുമങ്ങാട് ഡോ.യശോധരൻസ് ആർഷാ ഇന്റർനാഷണൽ സ്‌കൂൾ സമാഹരിച്ച അവശ്യസാധനങ്ങൾ കേരളകൗമുദി ലേഖകരായ എസ്.ടി.ബിജു,ജിജി.ഡി.ഐ എന്നിവർക്ക് സ്‌കൂൾ ഡയറക്ടർ ഡോ.യശോധരൻ,അദ്ധ്യാപകർ,വിദ്യാർത്ഥികൾ തുടങ്ങിയവർ ചേർന്ന് കൈമാറി.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം എൻ.ഐ.ടി,ബി.എച്ച്.വി.എ.സി ഡിപ്പാർട്ട്മെന്റ് ജീവനക്കാർ കൈമാറിയ സാധനങ്ങൾ പാലോട് ലേഖകൻ ജിജി ഏറ്റുവാങ്ങി. തിരുവനന്തപുരം ആൾ സെയിന്റ്സ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് 1,​2 സമാഹരിച്ച സാധനങ്ങൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസേഴ്സ് ഡോ.പ്രത്യൂഷ എസ്.നായർ,ഡോ.ദിവൃ.എസ്.ആർ,കോ-ഓർഡിനേറ്റിംഗ് സ്റ്റുഡന്റ്സ് അനശ്വര,ആര്യമിത്ര എന്നിവർ ചേർന്ന് കേരളകൗമുദിക്ക് കൈമാറി. കേരളകൗമുദി അസി.മാനേജർ (പരസ്യം) രഞ്ജിത്ത്,പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ അരുൺ,ജിനോ,വിവേക്,വിഷ്ണു എന്നിവർ പങ്കെടുത്തു.

വൃന്ദാവനം ഗ്രൂപ്പ് ഒഫ് കമ്പനീസ്,ദേവ കൺസ്ട്രക്ഷൻസ്,ശിവ ഗ്രൂപ്പ്,പഞ്ചമി ഗ്രൂപ്പ് എന്നിവരും സഹായം നൽകി.

വസ്ത്രങ്ങൾ,മരുന്നുകൾ,സാനിറ്ററി പാഡുകൾ,പുതപ്പ്,ബിസ്കറ്റ്,പാദരക്ഷകൾ,ടവൽ തുടങ്ങിയവ നൽകാൻ ആഗ്രഹിക്കുന്നവർ കേരളകൗമുദി പാലോട് ബ്യൂറോ ഓഫീസ് (8281618450),കൊട്ടാരത്തിൽ ടവർ നന്ദിയോട് പഞ്ചായത്ത് ഓഫീസിന് സമീപം,കുറുപുഴ സഹകരണ ബാങ്കിന് സമീപം പ്രവർത്തിക്കുന്ന സി.എസ്.സി സെന്റർ (വിവേക്.വി മീഡിയ,7012856618),സുനിലാൽ ശിവ (9846047030),ജിനോരാജ് (9745813888),ശ്രീജിത്ത് (9446181107),അരുൺ (9633300196) എന്നിവരെ ബന്ധപ്പെടുക.