poster

കരമന: നഗരസഭ നെടുങ്കാട് വാർഡിലെ വീട്ടുകാ‌ർക്ക് പഴയ മാലിന്യങ്ങൾ ഒഴിവാക്കാൻ കോർപ്പറേഷൻ അവസരമൊരുക്കുന്നു. ഇന്ന് സംഘടിപ്പിക്കുന്ന സ്‌പെഷ്യൽ ഡ്രൈവിൽ ഉപയോഗശൂന്യമായ കണ്ണാടി,കുപ്പികൾ,ചില്ല് മാലിന്യങ്ങൾ,റബ്ബർ,ടയർ,പഴയ തുണികൾ എന്നിവ കൗൺസിലർ കാര്യാലയത്തിലെ കളക്ഷൻ സെന്ററിലെത്തി നൽകാം.

രാവിലെ 7 മുതൽ ഉച്ചയ്‌ക്ക് ഒന്നുവരെ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് നെടുങ്കാട് വാർഡ് കൗൺസിലർ കരമന അജിത്ത് അറിയിച്ചു. അജൈവ മാലിന്യങ്ങൾ കൊണ്ടുവരുന്നവർ ഹരിതസേനയുടെ യൂസർഫീ കാർഡ് കരുതണം.