photo

തിരുവനന്തപുരം : പാരിസ് ഒളിമ്പിക്സിൽ ലോകത്തെ സൂപ്പർ താരങ്ങൾ പിറന്നപ്പോൾ തലസ്ഥാനത്തും പിറന്നു കുരുന്ന് താരങ്ങൾ.ഒളിമ്പിക്സ് മാതൃകയിൽ വേദിയൊരുക്കി ലുലു മാൾ സംഘടിപ്പിച്ച ലുലു ലിറ്റിൽ ഗെയിംസിലാണ് ഈ കൗതുക കാഴ്ച.ആറ് മാസം മുതൽ മൂന്ന് വയസ്സ് വരെ പ്രായമുള്ള കുരുന്നുകളാണ് പങ്കെടുത്തത്. ബേബി ക്രോൾ റെയ്സ്,ഹഡിൽ റെയ്സ്,വെയ്റ്റ് ഫിറ്റിംഗ്,സൈക്കിൾ റെയ്സ് തുടങ്ങിയ മത്സരങ്ങളാണ് നടന്നത്.കുഞ്ഞു ലോകത്തെ ഒളിമ്പിക്സ് കാഴ്ചകൾ കാണാൻ നിരവധി പേരാണ് എത്തിയത്. മത്സരങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ നൽകി.