ആര്യനാട്: പറണ്ടോട് രണ്ടാംപാലം നവചേതന ഗ്രന്ഥശാല വാർഷികം ഗ്രാമപഞ്ചായത്തംഗം എം.എൽ.കിഷോർ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എം.എസ്.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ വി.പി.സജി പഠനോപകരണ വിതരണം നടത്തി.ഡെയിൽവ്യൂ ഡയറക്ടർ ഡിപിൻദാസ്,പ്രശാന്ത്,ജോൺ താഴ്‌വാരത്ത്,എം.എസ്.മനോഹരൻ എന്നിവർ സംസാരിച്ചു.ചടങ്ങിൽ സാംസ്കാരിക സമിതി അംഗമായിരുന്ന ഉണ്ണി,വനിതാവേദി രക്ഷാധികാരിയായിരുന്ന ഡി.രമണി എന്നിവരെ അനുസ്മരിച്ചു.