വർക്കല: പനയറ കലാപോഷിണി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ 15ന് വൈകിട്ട് 3ന് ചെഞ്ചരുതി പഞ്ചായത്ത് മിനി ഓഡിറ്റോറിയത്തിൽ കുമാരനാശാൻ സാഹിത്യോത്സവം നടക്കും.ഗ്രന്ഥശാലാ പ്രസിഡന്റ് ജയചന്ദ്രൻ പനയറയുടെ അദ്ധ്യക്ഷതയിൽ നാരായണഗുരുകുലാദ്ധ്യക്ഷൻ ഗുരുമുനി നാരായണ പ്രസാദിന് ചെമ്മരുതി ഗ്രാമപഞ്ചായത്തിന്റെ ആദരവ് അഡ്വ.വി.ജോയി എം.എൽ.എ സമർപ്പിക്കും.