മലയിൻകീഴ്: പാലോട്ടുവിളയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പരിക്കേറ്റ പേയാട് ചിറക്കോണം ശ്രീരാജ് ഭവനിൽ ശ്രീരാജ് (38)മരിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 3ന് മലയിൻകീഴിൽ നിന്ന് പേയാട് ഭാഗത്തേക്ക് പോവുകയായിരുന്ന ശ്രീരാജിന്റെ ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീരാജിനെ മലയിൻകീഴ് പൊലീസെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ 5ഓടെ മരിക്കുകയായിരുന്നു. അവിവാഹിതനാണ്. പിതാവ്: ശ്രീകുമാരൻനായർ. മാതാവ്: ശശികല. സഹോദരൻ: ശ്രീലാൽ.